Connect with us

Gulf

നാട്ടിൽ കുടുങ്ങി വിസ കാലഹരണപ്പെട്ടവരോട് അനുഭാവ സമീപനം’

Published

|

Last Updated

ദുബൈ | കൊവിഡ് കാലത്തു യു എ ഇക്കു പുറത്തു താമസിക്കേ താമസ വിസ കാലഹരണപ്പെട്ടവരുടെ കാര്യത്തിൽ അനുഭാവ പൂർണമായ നിലപാടാണ് ദുബൈക്കുള്ളതെന്നു താമസ കുടിയേറ്റ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ജീവനക്കാരുടെ തിരിച്ചുവരവിന് അനുമതി ലഭിക്കുന്നതിന് കമ്പനികൾക്ക് ജി ഡി ആർ എഫ് എയെ സമീപിക്കാമെന്ന് മേജർ ജനറൽ അൽ മർറി പറഞ്ഞു.

ഓൺലൈൻ പോർട്ടലിൽ, തൊഴിലുടമക്കോ കമ്പനിക്കോ അനുമതി നേടുന്നതിൽ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ യാത്രാനുമതിക്കായി ജി ഡി ആർ എഫ് എയെ സമീപിക്കാം. താമസ വിസ കൈവശമുള്ള എല്ലാവർക്കും ദുബൈയിലേക്ക് മടങ്ങാൻ അനുവാദമുണ്ട്. കുടുംബനാഥനു അംഗീകാരം ലഭിക്കുകയാണെങ്കിൽ, കുട്ടികൾക്ക് യാത്രാനുമതി ആവശ്യമില്ല, മുഴുവൻ കുടുംബവും ഒരുമിച്ച് യാത്ര ചെയ്യുകയാണെങ്കിൽ ഒറ്റ അംഗീകാരത്തോടെ യു എ ഇയിലേക്ക് മടങ്ങാൻ കഴിയും. ജി ഡി ആർ എഫ് എയിൽ രജിസ്റ്റർ ചെയ്യുമ്പോൾ അനുമതി ലഭിച്ചാൽ യു എ ഇയിൽ ഇറങ്ങാം എന്നാണർഥം.

യു എ ഇയിലുള്ളവരിൽ വിസ കാലഹരണപ്പെട്ടിട്ടുണ്ടെങ്കിൽ നാട്ടിലേക്ക് പോകുന്നതിനു മുമ്പ് വിസ പുതുക്കണം.
യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ രാജ്യം വിടുന്നതിനുമുമ്പ് വിസ പുതുക്കേണ്ടത് അനിവാര്യമല്ല. അദ്ദേഹം പറഞ്ഞു.

Latest