National
മനുഷ്യനെ മാത്രമല്ല കുരങ്ങുകളെയും കൊവിഡ് ബാധിക്കാമെന്ന് ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി| മനുഷ്യരില്‍ മാത്രമല്ല വംശനാശ ഭീഷണി നേരിടുന്ന ആള്‍കുരങ്ങുകളായ ഗറിലല്, ഓറാംഗിട്ടാന്‍, സുമാത്രന്‍ ഓറാംഗുട്ടാന്‍, ഗിബ്ബണ്‍ തുടങ്ങിയ ജീവികളിലും കൊവിഡ് പിടിമുറുക്കുമെന്ന് പുതിയ പഠനം.
യുഎസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡേവിസ് ഉള്‍പ്പെടെയുള്ള ശാസ്തജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. പക്ഷികള്‍, മത്സ്യം, ഉഭയജീവികള്‍, ഉരഗങ്ങള്‍, സസ്തിനികള്‍ എന്നിവയുള്‍പ്പെടെ 410 വ്യത്യസ്ത ജനിതകഘടനകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പഠനത്തില്‍ ശാസ്ത്രജ്ഞര്‍ 25 അമിനോ ആസിഡ് തന്‍മാത്രകളുടെ ക്രമം ഉപയോഗിക്കുകയും അവ പരസ്പരം എങ്ങനെ ഇടപഴകുന്നുവെന്ന് അതിന്റെ പ്രോട്ടീന്‍ ഘടനയെ മാതൃകയാക്കി വിലയിരുത്തി. മനുഷ്യ പ്രോട്ടീനുമായി പൊരുത്തപ്പെടുന്ന മൃഗങ്ങളിലുള്ള 25 അമിനോ ആസിഡ് ഇസിഇ2 വഴി സാര്‍സ്‌കോവ് വൈറസിന് മനുഷ്യ ശരീരത്തിലേക്ക് കടക്കാന്‍ വഴി തെളിയിക്കുന്നുവെന്നും ഇത് അപകടമാണെന്നും ഡേവിസിന്റെ പഠനത്തില്‍ പറയുന്നു.