Kerala
മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കിയില്ല; കണ്ണൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കണ്ണൂര്‍ | ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത മനോവിഷമത്തില്‍ പയ്യന്നൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന്‍ ദേവനന്ദുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിച്ചതിന് രതീഷ് വഴക്ക് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.. എന്നാല്‍ ശനിയാഴ്ച രാവിലെ വാതില്‍ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടത്. കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവനന്ദു.പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
---- facebook comment plugin here -----