Kerala
മത്തായിയുടെ സംസ്‌കാരം വൈകും; റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് സി ബി ഐ

പത്തനംതിട്ട | വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇനിയും വൈകും. കേസില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ റീ പോസ്റ്റുമോര്‍ട്ടം വേണ്ടി വന്നേക്കുമെന്ന് മത്തായിയുടെ കുടുംബത്തെ അറിയിച്ച സാഹചര്യത്തിലാണിത്.
മത്തായിയുടെ ഭാര്യ ഷീബയെ സിബിഐ തിരുവനന്തപുരത്ത് വിളിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ചു.കൂടിക്കാഴ്ച അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു.
---- facebook comment plugin here -----