Connect with us

National

സുശാന്ത് സിംഗ് രജ്പുത്: രണ്ട് പ്രധാന സാക്ഷികളെ സിബിഐ ചോദ്യം ചെയ്തു

Published

|

Last Updated

മുംബൈ| സുശാന്ത് സിംഗ് രജ്പുത് കേസില്‍ സിബിഐ അന്വേഷണം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ രണ്ട് പ്രധാന സാക്ഷികളെ സിബിഐ ചോദ്യംചെയ്തു. സുശാന്തിന്റെ സുഹൃത്ത് സിദ്ധാര്‍ഥ്, സ്റ്റാഫ് അംഗം നീരജ് എന്നിവരെയാണ് ചോദ്യംചെയ്തത്.

ബുധനാഴ്ചയാണ് സുശാന്ത് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ജൂണ്‍ 14ന് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടത്തിയ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന നീരജിനെ മൂന്നാം തവണയാണ് ചോദ്യംചെയ്യലിന് വിളിച്ചു വരുത്തുന്നത്. സംഭവം വീണ്ടും പുനര്‍ചിത്രീകരിക്കുന്നതിനായി ഇരു സാക്ഷികളെയും നടന്റെ ബന്ദ്രയിലെ വീട്ടിലേക്ക് കൊണ്ട് പോയതിന് ശേഷമാണ് ചോദ്യം ചെയ്യല്‍.

അതേസമയം, സുശാന്തിന്റെ മരണത്തിന്റെ പുനര്‍ ചിത്രീകരണം സിബിഐയുടെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി രേഖപ്പെടുത്തി. സിദ്ധാര്‍ഥ് പിതാനി സുശാന്തിന്റെ സുഹൃത്തും മാനേജരുമാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കള്ളപ്പണെ വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ സിദ്ധാര്‍ഥിനെ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ ബോഡി ആദ്യം കണ്ടത് സിദ്ധാര്‍ഥാണ്.

അതേസമയം, സിബിഐയിലെ പത്തംഗ സംഘമാണ് കേസ് അന്വേഷണത്തിനായി മുംബൈയിലെത്തിയത്. സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി എയിംസിലെ നാല് ഫോറന്‍സിക് സംഘത്തെ സിബിഐ സമീപിച്ചിട്ടുണ്ട്.