International
യുഎസ് തിരഞ്ഞൈടുപ്പ്: ഇന്തോ-അമേരിക്കന്‍ ജനങ്ങളെ കൈയിലെടുക്കാന്‍ പുതിയ പദ്ധതിയുമായി ട്രംപ്

വാഷിംഗ്ടണ്‍| രണ്ട് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ട്രംപ്. ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുള്ള അഹമ്മദബാദ് ചരിത്ര പ്രസംഗത്തിന്റെയും നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെയും വീഡിയോ ക്ലിപ്പുകളുള്‍പ്പെടുത്തി ആദ്യ കൊമേഴസ്യല്‍ വിഡിയോ തരിഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ട്രംപ് പുറത്തിറക്കി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ യു എസ് പ്രസിഡന്റ് ഇന്ത്യാ സന്ദശിച്ച വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും അഹമ്മദബാദില്‍ വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയതിരുന്നു. ഈ വീഡോയയാണ് വാണിജ്യതിരഞ്ഞെടുപ്പ് വീഡോയായി പുറത്തിറക്കിയിരിക്കുന്നത്. അമേരിക്ക ഇന്ത്യയുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. തങ്ങളുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന് ഇന്തോ- അമേരിക്കാരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റി പറഞ്ഞു.
ട്രംപിന്റെ മകന്‍ ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപ് ആണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. ഇന്തോ-അമേരിക്കന്‍ സമൂഹമായി നല്ല ബന്ധമാണ് തുടരുന്നത്. ഈ വാണിജ്യപരമ്പ പുറത്തിറക്കിയതോടെ ട്വിറ്ററില്‍ ആദ്യ മണിക്കൂറില്‍ 66,000 ആളുകള്‍ ഇത് റിട്വീറ്റ് ചെയ്തു. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനങ്ങളുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് വീഡിയോയില്‍ പറയുന്നു.