Connect with us

Kerala

യാത്രാ വിലക്കുള്ളയാള്‍ക്ക് നാട്ടിലെത്താന്‍ സഹായം വാഗ്ദാനം ചെയത് പണം തട്ടല്‍; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി |  ഖത്തറില്‍ യാത്രാനിരോധനമുള്ളയാളെ
നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടേകാല്‍ കോടി രൂപ തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം പേഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴിയില്‍ മുഹമ്മദ് അസ്‌ലം മൗലവി (50), കാഞ്ഞിരപ്പള്ളി പാലക്കല്‍ മുഹമ്മദ് ബിജ്ലി (54) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയതത്.

പെരുമ്പാവൂര്‍ പാറപ്പുറത്ത് താമസിക്കുന്ന യുവാവ് ഖത്തറില്‍ യാത്രാനിരോധനത്തിലാണ്. ഇയാളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് ഇയാളുടെ ഭാര്യയില്‍ നിന്ന് പല ഘട്ടങ്ങളിലായി തുക വാങ്ങിയത്. ഇത്തരത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേരെ വിദേശത്തെ സ്വാധീനത്താല്‍ നാട്ടില്‍ എത്തിച്ചിട്ടുണ്ടെന്ന് പ്ര്തികള്‍ പറഞ്ഞിരുന്നു. ടുതല്‍ പേര്‍ തട്ടിപ്പില്‍ പങ്കാളികളാണോ എന്നറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

 

Latest