Ongoing News
ഖേല്‍ രത്‌ന നേടിയ രോഹിതിനെ അഭിനന്ദിച്ച് ബി സി സി ഐ

ന്യൂഡല്‍ഹി | രാജ്യത്ത് കായിക മേഖലയില്‍ നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരം നേടിയ നിശ്ചിത ഓവര്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ബി സി സി ഐ. രോഹിതിന്റെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതായി ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.
“രാജ്യത്തെ ഉന്നത പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന നേടിയ രോഹിത് ശര്‍മക്ക് അഭിനന്ദനങ്ങള്‍. ഈ പുരസ്‌കാരം നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ക്രിക്കറ്ററാണ് രോഹിത്. നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ് ഹിറ്റ്മാന്‍”- ബി സി സി ഐ ട്വിറ്ററില്‍ കുറിച്ചു. അര്‍ജുന അവാര്‍ഡ് നേടിയ പേസര്‍ ഇശാന്ത് ശര്‍മ, വനിതാ ടീമിലെ ദീപ്തി ശര്‍മ എന്നിവരെയും ബി സി സി ഐ അഭിനന്ദിച്ചു.
---- facebook comment plugin here -----