Connect with us

Business

അനില്‍ അംബാനിക്കെതിരായ പാപ്പരത്ത നടപടി; എസ് ബി ഐയുടെ ഹരജി കോടതി അംഗീകരിച്ചു

Published

|

Last Updated

മുംബൈ | റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ വ്യക്തിഗത പാപ്പരത്ത നടപടികള്‍ ആരംഭിക്കണമെന്ന എസ് ബി ഐയുടെ ഹരജിയില്‍ വാദം കേള്‍ക്കാന്‍ കോടതി അനുമതി നല്‍കി. എസ് ബി ഐയുടെ അവകാശവാദം സ്ഥിരീകരിക്കുന്നതിന് നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍ സി എല്‍ ടി) ബാങ്ക്‌റപ്റ്റ്‌സി അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചു.

നിലവില്‍ പാപ്പരത്തെ നടപടികള്‍ നേരിടുന്ന റിലയന്‍സ് കമ്യൂനിക്കേഷന്‍സിന് വേണ്ടി 2016ല്‍ വായ്പ ലഭിക്കുന്നതിന് 160 ദശലക്ഷം ഡോളറിന് വ്യക്തിഗത ഗ്യാരണ്ടി അംബാനി വാഗ്ദാനം ചെയ്തിരുന്നു എന്നാണ് എസ് ബി ഐ പറയുന്നത്. അംബാനി വ്യക്തിഗതമായ പാപ്പരത്ത നടപടികള്‍ക്ക് വിധേയനാകണോ വേണ്ടയോ എന്നത് ട്രൈബ്യൂണലിന് തീരുമാനിക്കാം.

അംബാനി പാപ്പരത്ത നടപടികള്‍ക്ക് വിധേയനാകണമെന്ന് കോടതി വിധിച്ചാല്‍ പണം തിരിച്ചടക്കല്‍ പ്രക്രിയ ആരംഭിക്കാനാകും. നേരത്തേ, ചൈനീസ് ബേങ്കുകള്‍ക്ക് 717 മില്യന്‍ ഡോളര്‍ തിരിച്ചടക്കാന്‍ അനില്‍ അംബാനിയോട് ലണ്ടന്‍ കോടതി ഉത്തരവിട്ടിരുന്നു.