Connect with us

First Gear

ലോകത്തെ ആദ്യ ഇലക്ട്രിക് റോള്‍സ് റോയ്‌സ് ഇതാ; ഇറക്കുക 30 വാഹനങ്ങള്‍ മാത്രം

Published

|

Last Updated

ലണ്ടന്‍ | ആദ്യ റോള്‍സ് റോയ്‌സ് ഇലക്ട്രിക് കാര്‍ ഉടനെ പുറത്തിറങ്ങും. 1961 ഫാന്റം 5 എന്നതാണ് പേര്. റോള്‍സ് റോയ്‌സിന് വേണ്ടി ഓട്ടോമോട്ടീവ് ബ്രാന്‍ഡ് ആയ ലുണാസ് ആണ് ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നത്.

ഇലക്ട്രിക് കാര്‍ നിര്‍മാണഘട്ടത്തിലാണ്. 30 വാഹനങ്ങള്‍ മാത്രമാണ് നിര്‍മിക്കുക. ഇതിനുള്ള പ്രി ഓര്‍ഡറുകളും ആരംഭിച്ചിട്ടുണ്ട്. 120 കിലോവാട്ട് ബാറ്ററിയാണ് ഇതിലുണ്ടാകുക. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 300 മൈല്‍ വരെ ഓടും. റോള്‍സ് റോയ്‌സുമായി നേരിട്ട് ബന്ധമുള്ള അന്താരാഷ്ട്ര വിപണികളിലാകും ഈ കാര്‍ ലഭിക്കുക.

അഞ്ച് ലക്ഷം പൗണ്ടിലാണ് കാറിന്റെ വില ആരംഭിക്കുന്നത്. ആധുനിക സാങ്കേതികവിദ്യാ സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുന്നതാകും കാര്‍. സാറ്റലൈറ്റ് നാവിഗേഷന്‍ ഉള്‍പ്പെടെയുള്ള സമഗ്ര ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുണ്ടാകും. റോള്‍സ് റോയ്‌സ് സില്‍വര്‍ ക്ലൗഡ്‌സും വൈദ്യുതവത്കരിക്കാന്‍ ലുണാസ് തീരുമാനിച്ചിട്ടുണ്ട്. ഇതും പരിമിത രീതിയിലാണ് നിര്‍മിക്കുക. 3.5 ലക്ഷം പൗണ്ടിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.