National
ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ല; വിദ്യാര്‍ഥികള്‍ പരാതി നല്‍കി

ന്യൂഡല്‍ഹി| മഹാരാഷട്രയിലെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ക്ഷന്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഓണ്മ#ലൈന്‍ ക്ലാസുകള്‍ക്കായി 50 കി മി ദൂരം ദിവസവും സഞ്ചരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.
കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കി മാറ്റിയത്. മഹാരാഷട്രയിലെ വിദൂര ഗ്രാമങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ മുതല്‍ ഇന്റര്‍നെറ്റ് തകരാര്‍ കാരണം പഠനം നടക്കാത്ത സ്ഥിതിയായിരുന്നു.
ഒരുമാസത്തിന് ശേഷവും സ്ഥിതിഗതികളില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സഹായമഭ്യര്‍ഥിച്ച് കുട്ടികളുടെ ദേശീയ അവകാശ സംരക്ഷണ വിഭാഗത്തിന് കത്തയച്ചു. ഇന്റര്‍നെറ്റ് പുനസ്ഥാപിച്ച് തരണമെന്ന് വിദ്യാര്‍ഥികള്‍ കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇന്റര്‍നെറ്റ് വേഗത്തില്‍ പുനസ്ഥാപിക്കുമെന്ന് എന്‍സിപിസിആര്‍ ചെയര്‍മാന്‍ പ്രിയങ്ക് പറഞ്ഞു. രത്‌നഗരി പ്രദേശത്തെ 200ഓളം വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ പഠനത്തില്‍ ബുദ്ധിമുട്ട് നേരിടുന്നത്.