Connect with us

Kerala

കോട്ടക്കലിന് സമീപം ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരുക്ക്

Published

|

Last Updated

മലപ്പുറം  |കോട്ടക്കലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ചരക്കു ലോറി അപകടത്തില്‍പ്പെട്ടു. പുത്തൂര്‍ ഇറക്കത്തില്‍ ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ഡ്രൈവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

സ്ഥിരം അപകടമേഖലയായ പുത്തൂര്‍ ഇറക്കത്തില്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മസ്ജിദിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ സേലം സ്വദേശി ഗുരുസ്വാമിയെ പരുക്കുകളോടെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാടാമ്പുഴയിലേക്ക്
വളം കയറ്റി പോകുകയായിരുന്നു ലോറി.