National
അസമില്‍ ആറ് വയസ്സുകാരനെ പുള്ളിപുലി കടിച്ചു കൊന്നു

ഗുവാഹത്തി| അസമിലെ ഗുവാഹത്തിയില്‍ ആറ് വയസ്സുകാരനെ പുള്ളിപുലി കടിച്ചു കൊന്നു. മലിഗോണ്‍ പ്രദേശത്താണ് സംഭവം നടന്നത്. വെള്ളിയാഴ്ച വീടിനടുത്ത് സുഹൃത്തുക്കളുമായി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെയാണ് പുള്ളിപുലി ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുള്ളിപുലി കുട്ടിയെ ആക്രമിച്ചയുടനെ നാട്ടുകാര്‍ ഒരു അലാറാം അടിച്ചുവെങ്കിലും കുട്ടിയെ മൃഗം കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പിന്നീട് പ്രദേശവാസികളും കുടുംബാംഗങ്ങളും നടത്തിയ തിരച്ചിലില്‍ കുട്ടിയെ ഗുരതരാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടി മരിക്കുകയായിരുന്നുവെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----