International
ആണവ കരാര്‍ ലംഘിക്കുന്നു; ഇറാനെതിരെ ഉപരോധം പുനസ്ഥാപിക്കണമെന്ന് അമേരിക്ക

ജനീവ | കരാര്‍ ലംഘനം നടത്തുന്ന സാഹചര്യത്തില്‍ ഇറാനെതിരെ എക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അമേരിക്ക. 2015ലെ ആണവ കരാര്‍ ഇറാന്‍ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ ആവശ്യം. ഇറാനെതിരെ നിലപാട് വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് യുഎന്‍ ആസ്ഥാനത്തെത്തി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കൈമാറി.
ഇറാനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക നേരത്തെ, യുഎന്‍ രക്ഷാസമിതിയില്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ലോകരാജ്യങ്ങളുടെ പിന്തുണ ലഭിക്കാതിരുന്നതിനാല്‍ ശ്രമം പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് യുഎന്നിന്റെ നേരിട്ടുള്ള ഇടപെടല്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
---- facebook comment plugin here -----