Connect with us

Kerala

ബാലഭാസ്‌കറിന്റെ മരണം: ദുരൂഹത ഉന്നയിച്ച ബന്ധുവില്‍ നിന്നും സിബിഐ മൊഴിയെടുത്തു

Published

|

Last Updated

കൊച്ചി | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഉന്നയിച്ച ബന്ധുവായ പ്രിയ വേണുഗോപാലില്‍ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തി. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ പ്രിയയും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിലാണിത്. ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയോട് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. കേസില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവന്‍ സോബിയുടെയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു.

---- facebook comment plugin here -----

Latest