Kerala
സിയാദ് വധം; കോടിയേരിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ | കായംകുളത്തെ സിയാദ് വധത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന കോടിയേരിയുടെ പ്രസ്താവനയെ താന്‍ തള്ളിപ്പറഞ്ഞെന്ന വാര്‍ത്ത് നിഷേധിച്ച് മന്ത്രി ജി സുധാകരന്‍. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി എഫ് ബി പോസ്റ്റില്‍ പറഞ്ഞു.
സിയാദ് വധിക്കപ്പെട്ടത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അല്ലെന്ന് മന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു. കൊലയാളിയെ രക്ഷപ്പെടാന്‍ സഹായിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് ജാമ്യം കിട്ടിയത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി കായംകുളത്ത് ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്തുന്നത് വലതുപക്ഷ രാഷ്ട്രീയമാണെന്ന് ആരോപിക്കുകയും ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാമിന് ജാമ്യം ലഭിക്കാനിടയായത് പോലീസിന്റെ വീഴ്ചയാണെന്നും ഇത് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെടുകയുണ്ടായി.