Covid19
കൊവിഡ്; നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു

കൊല്ലം | നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു. ഹാര്‍ബറുകളിലെ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ഫിഷറീസ് വകുപ്പു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, പോലീസ് മേധാവികള്‍ എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചക്കു ശേഷമാണ് ഹാര്‍ബര്‍ അടയ്ക്കാന്‍ തീരുമാനമെടുത്തത്.
നേരത്തെ അടച്ച ശക്തികുളങ്ങര ഹാര്‍ബര്‍ അണുനശീകരണം ന ത്തിയ ശേഷം രണ്ടു ദിവസത്തിനകം തുറക്കാനും തീരുമാനമായിട്ടുണ്ട്.
---- facebook comment plugin here -----