Connect with us

Kerala

കരിപ്പൂര്‍: അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ എന്‍ജിന്‍ ഭാഗങ്ങള്‍ മണ്ണില്‍ താഴ്ന്ന നിലയില്‍

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ എന്‍ജിന്‍ ഭാഗങ്ങള്‍ വീഴ്ചയില്‍ മണ്ണില്‍ താഴ്ന്ന നിലയില്‍. ഇന്ധന ടാങ്ക് ഉള്‍പ്പടെയുള്ള ഭാഗങ്ങളാണ് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ മണ്ണില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തിയത്. മഴയില്‍ നനഞ്ഞു കുതിര്‍ന്ന മണ്ണിലേക്കിറങ്ങിയതു കൊണ്ടാണ് വിമാനത്തിന് തീപിടിക്കുകയോ വലിയ പൊട്ടിത്തെറിയില്‍ കലാശിക്കുകയോ ചെയ്യാതിരുന്നതെന്നാണ് വിലയിരുത്തല്‍.

റണ്‍വേയുടെ അറ്റത്തുളള ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിംഗ് സിസ്റ്റത്തിന്റെ ആന്റിനയില്‍ ഇടിച്ച ശേഷം 35 അടി താഴ്ചയിലേക്കാണ് വിമാനം വീണത്. ആന്റിന ഫൈബര്‍ കൊണ്ട് നിര്‍മിച്ചതായതിനാലാണ് വിമാനത്തിന്റെ ചിറക് തകരാതിരുന്നത്. ഇതും വിമാനം കത്താതിരിക്കാന്‍ സഹായിച്ചുവെന്നാണ് നിഗമനം.