Connect with us

Techno

സോണി ക്യാമറകള്‍ ഉപയോഗിച്ച് ഇനി വീഡിയോ കാള്‍ ചെയ്യാം

Published

|

Last Updated

ന്യൂയോര്‍ക്ക് | വീഡിയോ കാള്‍ സമയത്തും മറ്റും ക്യാമറകള്‍ വെബ്ക്യാം ആയി ഉപയോഗിക്കാവുന്ന പരിഷ്‌കാരവുമായി സോണി. ഇതിനായി പുതിയ സോഫ്‌റ്റ്‌വേര്‍ ഇറക്കിയിരിക്കുകയാണ് സോണി. നേരത്തേ ക്യാമറ രംഗത്തെ പ്രധാന എതിരാളികളായ പാനാസോണികും ഒളിംപസും ഈ പരിഷ്‌കാരം വരുത്തിയിരുന്നു.

വീട്ടില്‍വെച്ചുള്ള ജോലി സര്‍വസാധാരണമായതോടെ, കോണ്‍ഫറന്‍സിനും യോഗത്തിനും മറ്റും ഗുണമേന്മയുള്ള വീഡിയോ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിനായി ഇമേജിംഗ് എഡ്ജ് വെബ്കാം (Imaging edge webcam) എന്ന പുതിയ ഡെസ്‌ക്ടോപ് ആപ്പ് സോണി ഇറക്കിയിട്ടുണ്ട്. ഇതോടെ സോണി ഡിജിറ്റല്‍ ക്യാമറ ഉന്നത ഗുണമേന്മയുള്ള വെബ്കാം ആയി ഉപയോഗിക്കാം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത പി സിയിലേക്ക് യു എസ് ബി വഴി ക്യാമറ ബന്ധിപ്പിച്ചാല്‍ മാത്രം മതി.

ഈയടുത്ത് സോണി ഇറക്കിയ നിരവധി ഡി എസ് എല്‍ ആറുകളിലും മിറര്‍ലെസ്സ് മോഡലുകളിലും സോഫ്‌റ്റ്‌വേര്‍ ഉപയോഗിക്കാം. വിന്‍ഡോസ് 10 പി സിയിലോ ലാപ്‌ടോപിലോ ആണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക.

Latest