National
കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ്: മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി| കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിപ്പിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സാമൂഹിക അകലം ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കമ്മീഷന്‍ അനുമതി നല്‍കി. വീടുകള്‍ കയറിയുള്ള പ്രചാരണമാകാം. എന്നാല്‍ പരമാവധി അഞ്ച് പേര്‍ മാത്രമേ സംഘത്തില്‍ ഉണ്ടാകാവൂ എന്നും കമ്മീഷന്‍ വ്യക്തമാക്കി. ബീഹാർ തിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിലാണ് കമ്മീഷൻ നടപടി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് പ്രചാരണണ യോഗങ്ങളും റോഡ് ഷോകളും നടത്താം. മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സ്ഥാനാര്‍ഥികള്‍ക്ക് നോമിനേഷന്‍ ഫയല്‍ ചെയ്യാനും തുക കെട്ടിവെക്കാനും ഓണ്‍ലൈനില്‍ സൗകര്യമൊരുക്കും. വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ കെെയുറകൾ നൽകും. പോളിംഗ് ബൂത്തുകളില്‍ സാനിറ്റൈസറും തെര്‍മല്‍ സ്‌കാനറും സ്ഥാപിക്കണമെന്നും 12 പേജ് വരുന്ന മാര്‍ഗനിര്‍ദേശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. വോട്ടര്‍മാര്‍ക്ക് മാസക്, സാനിറ്റൈസര്‍, മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന കുട്ടികള്‍ക്ക് പിപിഇ കിറ്റ് എന്നിവ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കും.
കൊവിഡിന്റെ എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.