Connect with us

National

രഞ്ജന്‍ ഗൊഗോയിക്കെതിരായ ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി| സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ രഞ്ജന്‍ ഗൊഗോയ് അധികാരം ദുര്‍വിനിയോഗ നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളി.

2018ല്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. ഗൊഗോയ് റിട്ടയര്‍ ചെയ്തതിനാല്‍ ഈ ഹരജി നിലിനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

2018ല്‍ ഹരജി സമര്‍പ്പിച്ചുവെങ്കിലും അത് പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യറായില്ലെന്ന് ഹരജിക്കാരന്‍ വാദിച്ചു. നേരത്തേ ലൈംഗികാതിക്രമണ പരാതിയും ഗൊഗോയിക്കെതിരേ ഉയര്‍ന്ന് കേട്ടിരുന്നു.

Latest