Kerala
തൃശൂരില്‍ ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍ | തൃശ്ശൂര്‍ വേലൂര്‍ കോടശേരിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊന്നു. ക്രിമിനല്‍ കേസ് പ്രതിയായ സനീഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് കൊലപാതകം.
ക്രിമിനല്‍ കേസില്‍ പ്രതിയായ ഇസ്മയില്‍ ആണ് സനീഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഇസ്മയില്‍ ഒളിവില്‍ പോയി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----