Connect with us

National

ജിതിന്‍ റാം മഞ്ചി ബിഹാറിലെ മഹാസഖ്യം വിട്ടു; തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി

Published

|

Last Updated

പാറ്റ്‌ന | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി- ജെ ഡി യു സഖ്യത്തിനെതിരെ ബിഹാറില്‍ പ്രതിപക്ഷം രൂപവത്ക്കരിക്കുന്ന മഹാസഖ്യ നീക്കം തുടക്കത്തിലേ പാളുന്നു. നിലവില്‍ സഖ്യത്തിനൊപ്പമുള്ള ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മഹാസഖ്യത്തില്‍ നിന്ന് വിടുകയാണെന്ന് അറിയിച്ചു. സഖ്യം വിടുന്നത് അറിയിച്ച പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്‌വാന്‍ ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചു.
വ്യാഴാഴ്ച മാഞ്ചിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം.

സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ മുന്നണിയെ നയിക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്ന് റിസ് വാന്‍ പറഞ്ഞു. അത്തരം നേതാക്കള്‍ അധികാരം കിട്ടിയാല്‍ എങ്ങനെയാണ് ജനങ്ങളെ സേവിക്കുകയെന്നും അദ്ദേഹം ചോദിച്ചു. സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ ഇനിയും സാധിക്കാത്തത് നേതൃത്വത്തിന്റെ പരാജയമാണെന്നും റിസ്‌വാന്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest