Covid19
വായില്‍ വെള്ളം നിറച്ച് സ്രവം ശേഖരിച്ച് ഇനി കൊവിഡ് പരിശോധന നടത്താം: ഐ സി എം ആര്‍

ന്യൂഡല്‍ഹി | കൊവിഡ് 19 പരിശോധനക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി ഐ സി എം ആര്‍. വായില്‍ വെള്ളം നിറച്ച് ഇതില്‍ നിന്നും സ്രവ സാംപിളെടുക്കാമെ്ന്ന് ഐ സി എം ആര്‍ നിര്‍ദേശിച്ചു.
ഇത് സംബന്ധിച്ച് ദല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയമാണെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഇനി മുതല്‍ ഈ പരിശോധന നടത്തിയാല്‍ മതി. സ്രവം പരിശോധിക്കുമ്പോഴുള്ള രോഗവ്യാപനം ഇതുവഴി കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവ സാംപിളെടുത്താണ് പരിശോധന നടത്തുന്നത്. ഇനി വായിലെ വെള്ളത്തില്‍ നിന്നും സ്രവ സാംപിളെടുക്കുമ്പോള്‍ പരിശോധന നടപടികല്‍ കൂടുതല്‍ എളുപ്പമാകും.
കൊവിഡ് വാക്സിന്‍ സജ്ജമായാല്‍ ഉടന്‍ ഇന്ത്യയില്‍ എത്തിക്കുമെന്നും ഐ സി എം ആര്‍ അറിയിച്ചു. പ്രതിരോധപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കും മുന്‍ഗണന നല്‍കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.