Kerala
കണ്ണൂര്‍ മെഡിക്കല്‍ കോളജ് അഫിലിയേഷന്‍; ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി | ഈ അധ്യയന വര്‍ഷം തന്നെ കണ്ണൂര്‍ മെഡിക്കല്‍ കോളജിന് അഫിലിയേഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. പ്രവേശന മേല്‍നോട്ട സമിതിയുടെയും വിദ്യാര്‍ഥികളുടെയും ആവശ്യമാണ് പരിഗണിക്കുന്നത്.
2016- 17 അധ്യയന വര്‍ഷത്തില്‍ പ്രവേശനം റദ്ദായ വിദ്യാഥികള്‍ക്ക് ഫീസ് തിരികെ നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവ് ഇതുവരെ കോളജ് നടപ്പാക്കിയില്ലെന്നാണ് പ്രവേശന മേല്‍നോട്ട സമിതിയുടെ വാദം. തുക മടക്കിക്കിട്ടിയില്ലെന്ന് വിദ്യാര്‍ഥികളും കോടതിയെ അറിയിച്ചു.
മെഡിക്കല്‍ കോളജിന് അഫിലിയേഷന്‍ നല്‍കാന്‍ പത്ത് കോടി ബേങ്ക് ഗാരണ്ടിയും കോളജ് നില്‍ക്കുന്ന 25 ഏക്കറിന്റെ പ്രമാണവും കോടതി രജിസ്ട്രാര്‍ക്ക് കൈമാറാന്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.