Covid19
മഹാരാഷ്ട്രയില്‍ ഇന്നലെ 14492 കൊവിഡ് കേസും 326 മരണവും

മുംബൈ | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 14,492 പേര്‍ക്ക്. 12,243 പേര്‍ വൈറസില്‍ നിന്ന് മുക്തരായി. 24 മണിക്കൂറിനിടെ 326 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,43,289 ആയി. 1,62,491 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,59,124 പേര്‍ രോഗമുക്തരായപ്പോള്‍ 21,359 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
---- facebook comment plugin here -----