Kerala
കെ എസ് ആർ ടി സി ശമ്പളം: 65.50 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം | കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആഗസ്റ്റിലെ വേതനം നൽകുന്നതിന് 65.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായതായി ഗതാഗതവകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന നൽകി താൽക്കാലിക ജീവനക്കാർക്കുള്ള എസ്ഗ്രേഷ്യ തുക നൽകുന്നതിനുള്ള 1.50 കോടി രൂപ ഉൾപ്പടെയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----