Connect with us

Science

അലാസ്‌കയിലെ എണ്ണ പര്യവേക്ഷണം ധ്രുവക്കരടികള്‍ അടക്കമുള്ള മൃഗങ്ങള്‍ക്ക് ഭീഷണി

Published

|

Last Updated

അലാസ്‌ക | ആര്‍ട്ടിക് നാഷണല്‍ വൈല്‍ഡ്‌ലൈഫ് റെഫൂജില്‍ എണ്ണ പര്യവേക്ഷണത്തിന് അനുമതി നല്‍കുന്ന യു എസ് സര്‍ക്കാറിന്റെ നടപടി വിവാദമാകുന്നു. ധ്രുവക്കരടി, കലമാന്‍, വിവിധ ഇനത്തിലുള്ള പക്ഷികള്‍ അടക്കം നിരവധി ജീവിവര്‍ഗങ്ങള്‍ക്ക് വലിയ ഭീഷണിയാണ് എണ്ണഖനനം ഉയര്‍ത്തുന്നത്.

വടക്കുകിഴക്കന്‍ അലാസ്‌കയില്‍ ബില്യന്‍ കണക്കിന് ബാരല്‍ എണ്ണയുടെ നിക്ഷേപമാണുള്ളത്. വന്യജീവി സമ്പത്തും ധാരാളമായി ഇവിടെയുണ്ട്. ഇവിടെ എണ്ണ പര്യവേക്ഷണം നടത്താനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കുന്നത്. 1970 മുതല്‍ പല പ്രസിഡന്റുമാരും അനുമതി നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു.

അലാസ്‌കയിലെ ജനങ്ങള്‍ക്ക് തൊഴിലും രാജ്യത്തിന് പണവും എണ്ണ ഖനനത്തിലൂടെ ലഭിക്കുമെന്ന് ഒരുവിഭാഗം വാദിക്കുന്നു. എന്നാല്‍ വന്യജീവികള്‍ക്ക് മാത്രമല്ല മനുഷ്യന് തന്നെ വലിയ ഭീഷണിയാണ് ഖനനം വരുത്തുകയെന്ന് മറ്റൊരുവിഭാഗം വാദിക്കുന്നത്.

Latest