Connect with us

Health

മോണയുടെ പിന്‍വാങ്ങല്‍: കാരണങ്ങള്‍, അനന്തരഫലങ്ങള്‍, ചികിത്സ

Published

|

Last Updated

പലരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ് മോണയുടെ പിന്‍വാങ്ങല്‍ അഥവാ Gingival recession. മുന്‍നിര പല്ലുകളിലാകുമ്പോള്‍ വലിയ അഭംഗി ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്.

കാരണങ്ങള്‍
  1. പ്രായമേറുമ്പോള്‍ ഇത് സംഭവിക്കാറുണ്ട്
  2. നിര തെറ്റിയ പല്ലുകള്‍.
  3. മോണയുടെ കട്ടി കുറവുള്ളവരില്‍.
  4. പല്ലിനെ ഉള്‍ക്കൊള്ളുന്ന അസ്ഥിയുടെ മുന്‍ഭാഗത്തിന് കട്ടി കുറയുമ്പോള്‍
  5. പല്ലില്‍ അടിയുന്ന അഴുക്കിന്റെ പാളി ഉണ്ടാക്കുന്ന നീര്‍വീക്കം കാരണം
  6. മുന്‍നിര പല്ലുകള്‍ക്കിടയിലെ ഫ്രീനം എന്ന ദശ അമിത മര്‍ദമേല്‍പ്പിക്കുമ്പോള്‍.
  7. തെറ്റായ പല്ലു തേപ്പ് രീതി
  8. മോണയില്‍ നേരിട്ട് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള ദുശ്ശീലങ്ങള്‍
അനന്തര പ്രശ്‌നങ്ങള്‍

പല്ലിന് നീളം കൂടിയത് കാരണമുളള അഭംഗി
പല്ല് പുളിപ്പ്
പല്ലുകള്‍ക്കിടയില്‍ അകലം
മോണയില്‍ നീര്‍വീക്കം
ബാധിച്ച ഭാഗത്ത് സ്ഥിരമായി ചുവപ്പ് നിറവും ഇടയ്ക്കിടെ രക്തസ്രാവവും
പല്ലിന്റെ വേരില്‍ തേയ്മാനവും കേടും കൂടുക

ചികിത്സ

പല്ലില്‍ അടിയുന്ന അഴുക്കിന്റെ പാളി യഥാസമയം ക്ലീനിംഗ് അഥവാ സ്‌കെയിലിംഗ് പ്രക്രിയ വഴി നീക്കം ചെയ്യുക.
ശരിയായ ബ്രഷിംഗ് രീതി അവലംബിക്കുക.
അമിത മര്‍ദമേല്‍പ്പിക്കുന്ന ഫ്രീനം എന്ന ദശ നീക്കം ചെയ്യുക.
തൊട്ടടുത്തുള്ള പല്ലിന്റെ ആരോഗ്യമുള്ള കട്ടിയുള്ള മോണയെ ഈ പല്ലിലേക്ക് സന്നിവേശിപ്പിക്കുന്ന അതിസൂക്ഷ്മതയോടെ ചെയ്യുന്ന മോണയിലെ പ്ലാസ്റ്റിക് സര്‍ജറി അഥവാ മ്യൂക്കോജിഞ്ചൈവല്‍ ശസ്ത്രക്രിയ.
അണ്ണാക്കില്‍ നിന്നും ആവശ്യമുള്ള ദശ എടുത്ത് മോണ പിന്‍വാങ്ങിയ ഭാഗത്ത് സന്നിവേശിപ്പിക്കുക.
നൂതന ചികിത്സാരീതിയായി അതീവ സൂക്ഷ്മതയോടെ ചെയ്യാനായി സര്‍ജിക്കല്‍ ലൂപ്പുകളും മൈക്രോസ്‌കോപ്പും ഉപയോഗിച്ച് ചെയ്യുന്ന മോണയിലെ മൈക്രോ സര്‍ജറിയും ഇന്ന് നിലവിലുണ്ട്.

(ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ ഡെന്റല്‍ ഹെല്‍ത്ത് കൗണ്‍സില്‍ കണ്‍വീനര്‍ ആണ് ലേഖകന്‍)

Latest