Ongoing News
ഇന്ദിരാ റാസോയി യോജന: രാജസ്ഥാനില്‍ എട്ട് രൂപക്ക് ഭക്ഷണം

ജയ്പൂര്‍| രാജീവ് ഗാന്ധിയുടെ 76ാംജന്‍മദിനത്തില്‍ ഇന്ദിരാ റാസോയി യോജന പദ്ധതക്ക് തുടക്കമിട്ട് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ പദ്ധതി പ്രകാരം ആവശ്യമുള്ളവര്‍ക്ക് എട്ട് രൂപക്ക് ഭക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 231 വാര്‍ഡുകളിലായി 358 അടുക്കള സ്ഥാപിച്ചു.
രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണിവരെയും വൈകീട്ട് അഞ്ച് മുതല്‍ എട്ട് വരെയും കിച്ചന്‍ പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ജയ്പൂരിന്റെ വിവിധ സ്ഥലങ്ങളില്‍ അടുക്കള ആരംഭിച്ച ദിവസം തന്നെ നല്ല പ്രതികരണമാണ് ലഭിച്ചെതന്ന് സര്‍ക്കാര്‍ പറഞ്ഞു. എട്ട് രൂപക്ക് ആറ് ചപ്പാത്തി, ഒര കപ്പ് പരിപ്പ് കറി, ഒരു കപ്പ് പച്ചക്കറി, അച്ചാര്‍ എന്നിവ നല്‍കും.
ഭക്ഷണം കഴിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയവരുടെ പേരും മൊബൈല്‍ നമ്പറും രേഖപ്പെടുത്തി വെയ്ക്കുയും ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ദരിദ്രര്‍ക്കും കുറഞ്ഞ നിരക്കില്‍ പോഷകാഹാരം ലഭ്യമാക്കാനാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴി അശോക് ഹെഗ്ലോട്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു.