Connect with us

National

നാലാം തവണയും വൃത്തിയുള്ള നഗരമായി ഇന്‍ഡോറിനെ തിരഞ്ഞെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി| സ്വച്ഛ് സര്‍വേക്ഷന്‍ 2020 പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി നാലാം തവണയും ഇന്‍ഡോറിനെ തിരഞ്ഞെടുത്തു. രാജ്യവ്യാപകമായി നടക്കുന്ന വാര്‍ഷിക ശുചിത്വ സര്‍വേയുടെ അഞ്ചാം ഘട്ടത്തിലാണ് ഇന്‍ഡോറിനെ വീണ്ടും തിരഞ്ഞെടുത്തത്.

രണ്ടമത്തെ വൃത്തിയുള്ള നഗരമായി സൂറത്തിനെയാണ് തിരഞ്ഞെടുത്തതെന്ന് നഗരവികസന മന്ത്രാലയം പറഞ്ഞു. ഭവന, നഗര കരാ്യമന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛ് മഹോഷ്ടില്‍ കേന്ദ്ര മന്ത്രി ഹര്‍ദീപ് സംഗ് പൂരിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഗംഗാ നദി തീരത്തുള്ള ഏറ്റവും വൃത്തിയുള്ള പട്ടണമായി വാരാണാസിയെ തിരഞ്ഞെടുത്തു. താലൂക്ക് അടിസ്ഥാനത്തില്‍ ജലന്ധര്‍ ഒന്നാംസ്ഥാനം നേടി. 4,242 നഗരങ്ങളില്‍ നിന്ന് 1.87 കോടി ജനങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തതായി മന്ത്രാലയ വക്താവ് രാജീവ് ജയിന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest