Connect with us

International

കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇന്ത്യന്‍ വംശജ്ഞയായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല ഹാരിസ് ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനൊപ്പം മത്സരിക്കും.
രോഗങ്ങളുടേയും തൊഴിലില്ലായ്മയുടേയും നാടായി അമേരിക്ക മാറിയെന്ന് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ കമല ആരോപിച്ചു. ചരിത്രം തിരുത്താനുള്ള അവസരമാണിതെന്നും അമേരിക്കയിലെ നിലവിലെ ആപത്തുകളില്‍ നിന്നും രക്ഷിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും കമല പറഞ്ഞുു.

തമിഴ്‌നാട്ടില്‍ വേരുകളുള്ള കമല സെനറ്റര്‍ എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വസ്തയായി മാറിയതും വൈസ് പ്രസിഡന്റ് മത്സരാര്‍ഥിയായി ജോ ബൈഡന്റെ പിന്തുണ നേടിയെടുത്തതും.

Latest