Techno
കഴിഞ്ഞ വര്‍ഷം ട്രൂകാളര്‍ രാജ്യത്ത് കണ്ടെത്തിയത് 2970 കോടി തട്ടിപ്പ് ഫോണ്‍വിളികള്‍

ന്യൂഡല്‍ഹി | കഴിഞ്ഞ വര്‍ഷം ട്രൂകാളര്‍ രാജ്യത്ത് കണ്ടെത്തിയത് 2970 കോടി തട്ടിപ്പ് ഫോണ്‍വിളികളും 850 കോടി തട്ടിപ്പ് എസ് എം എസുകളും. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മാത്രമായി ട്രൂകാളര്‍ കണ്ടെത്തിയതാണിത്.
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ സ്പാം പ്രവര്‍ത്തന സൂചകവും സ്വീഡിഷ് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ പ്രതിമാസം 24 കോടി ഉപയോക്താക്കളാണ് ട്രൂകാളറിനുള്ളത്. ഇന്ത്യയിലിത് 17 കോടിയാണ്.
ട്രൂകാളര്‍ കണ്ടെത്തിയ തട്ടിപ്പ് കാളുകളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. തട്ടിപ്പ് എസ് എം എസുകളില്‍ എ്ട്ടാം സ്ഥാനത്തും. കഴിഞ്ഞ വര്‍ഷത്തെ പ്രതിമാസ കണക്ക് പ്രകാരമാണിത്. കാള്‍ എടുക്കുന്നതിന് മുമ്പ് തീരുമാനമെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അപ്‌ഡേറ്റും സമീപഭാവിയില്‍ ട്രൂകാളര്‍ നടത്തുന്നുണ്ട്.
---- facebook comment plugin here -----