Connect with us

Techno

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 അടുത്ത വര്‍ഷത്തോടെ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കും

Published

|

Last Updated

ന്യൂയോര്‍ക്ക് | ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 (ഐ ഇ11), ലെഗസി എഡ്ജ് വേര്‍ഷന്‍ തുടങ്ങിയവ അടുത്ത വര്‍ഷത്തോടെ ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ്. ക്രോമിയം അടിസ്ഥാനത്തിലുള്ള എഡ്ജ് ബ്രൗസര്‍ ആണ് പകരമുണ്ടാകുക. നവംബര്‍ 30 മുതല്‍ ഘട്ടംഘട്ടമായി ഐ ഇ11 ഉപേക്ഷിക്കാനാണ് റെഡ്‌മോണ്ട് കമ്പനിയുടെ ലക്ഷ്യം.

അടുത്ത മാര്‍ച്ച് അവസാനത്തോടെ ലെഗസി എഡ്ജ് ഉപേക്ഷിക്കും. വിന്‍ഡോസിലും മാകോസിലും പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്യുന്ന ക്രോമിയം അടിസ്ഥാനത്തിലുള്ള എഡ്ജ് ബ്രൗസര്‍ അവതരിപ്പിച്ച് ഏഴ് മാസത്തിനകമാണ് ഈ തീരുമാനം.

നവംബര്‍ 30 മുതല്‍ ഐ ഇ11നെ സപ്പോര്‍ട്ട് ചെയ്യുന്നത് മൈക്രോസോഫ്റ്റ് ടീംസ് വെബ് ആപ് അവസാനിപ്പിക്കും. അടുത്ത വര്‍ഷം ആഗസ്റ്റ് 17ഓടെ മൈക്രോസോഫ്റ്റ് 365 ആപ്പുകളും സര്‍വീസുകളും ഈ ബ്രൗസറിനെ സപ്പോര്‍ട്ട് ചെയ്യുന്നതും അവസാനിപ്പിക്കും.

Latest