Connect with us

National

ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ കോൺഗ്രസ് അധ്യക്ഷനാകണം: പ്രിയങ്കാ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ വരട്ടെയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കുടുംബത്തിൽ നിന്നുള്ള ആരും പാർട്ടിയുടെ പ്രസിഡന്റാകരുതെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ പൂർണമായും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കുന്നു. പാർട്ടി ഇക്കാര്യത്തിൽ സ്വയം തീരുമാനം കൈക്കൊള്ളണമെന്നും പ്രിയങ്ക വ്യക്തമാക്കി.

നാളത്തെ ഇന്ത്യ എന്ന വിഷയത്തിൽ രാഷ്ട്രീയത്തിലെ പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ചേർത്ത് തയ്യാറാക്കിയ പുസ്തകത്തിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പ്രസിഡന്റിന് കീഴിൽ പ്രവർത്തിക്കാൻ തയ്യാറാണ്. അത് ഉത്തർപ്രദേശായാലും ആന്തമാൻ നിക്കോബാർ ദ്വീപിലായാലും പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുമെന്നും അവർ പറഞ്ഞു.

തന്റെ ഭർത്താവ് റോബർട്ട് വാദ്രക്കെതിരെ ബി ജെ പി അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷം ആദ്യം തന്നെ മക്കളെ സന്ദർശിച്ച് എല്ലാം വ്യക്തമാക്കിയതായും അവർ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്നാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി സോണിയാഗാന്ധി ചുമതലയേറ്റിരുന്നു.

---- facebook comment plugin here -----

Latest