Connect with us

National

സുശാന്ത് സിംഗിന്റെ മരണം: സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് ബി ജെ പി

Published

|

Last Updated

ന്യൂഡൽഹി|  സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സി ബി ഐക്ക് കൈമാറിയ സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് ബി ജെ പി വക്താവ് സാംബിത് പത്ര. മഹാരാഷ്ട്ര സർക്കാറിന്റെ പക്ഷപാതപരമായ മനോഭാവത്തിനേറ്റ തിരിച്ചടിയാണ് സി ബി ഐ അന്വഷണത്തിന് ഉത്തരവിട്ട കോടതി തീരുമാനമെന്ന് സാംബിത് പത്ര പറഞ്ഞു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം, വാർത്താ ചാനലുകൾ, മാധ്യമപ്രവർത്തകർ, ബിഹാർ സർക്കാർ, കേന്ദ്ര സർക്കാർ സുശാന്തിന്റെ കുടുംബത്തിലെ അഭിഭാഷകർ എന്നിവർക്ക് എന്റെ അഭിനന്ദനങ്ങൾ. സത്യം നിലനിൽക്കുന്നതിനാലാണ് സുപ്രിം കോടതിക്ക് ഇത്തരമൊരു വിധി പ്രസ്താവിക്കാൻ കഴിഞ്ഞത്. സാംബിത് ട്വിറ്ററിൽ കുറിച്ചു.

Latest