National
ഗ്രേറ്റർ നോയിഡ പവർ സ്റ്റേഷനിൽ വൻ തീപ്പിടിത്തം

ന്യൂഡൽഹി| നോയിഡ സെക്ടർ 148ലെ ഗ്രേറ്റർ നോയിഡ പവർ കമ്പനി ലിമിറ്റഡിന്റെ പവര്‍സ്റ്റേഷനിൽ വൻ തീപ്പിടിത്തം. നോളജ് പാർക്ക് പോലീസ് സ്‌റ്റേഷൻ പ്രദേശത്തെ സബ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.
നിരവധി ഫയർ എൻജിനുകൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അഗ്നിശമന സേനാവിഭാഗങ്ങൾ തീ അണക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
---- facebook comment plugin here -----