Kerala
കായംകുളത്ത് ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് കുത്തേറ്റ് മരിച്ചു

ആലപ്പുഴ | കായംകുളം എം എസ് എം സ്‌കൂളിന് സമീപം ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. . എം എസ് എം സ്‌കൂളിന് സമീപം താമസിക്കുന്ന ഡി വൈ എഫ് ഐ എരുവ മേഖല കമ്മിറ്റി അംഗമായ വൈദ്യന്‍ വീട്ടില്‍ സിയാദാണ് (36)മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊല നടത്തിയതെന്ന് നാട്ടുകാരെ ഉദ്ദരിച്ച് പോലീസ് പറഞ്ഞു. അക്രമണത്തിന് ശേഷം മുങ്ങിയ മുജീബിനായി പോലീസ് തിരിച്ചില്‍ ആരംഭിച്ചു. സിയാദിന്റെ കൂടെ ഉണ്ടായിരുന്ന റെജീസ് എന്ന യുവാവിനും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.
---- facebook comment plugin here -----