Connect with us

First Gear

718 സ്‌പൈഡറും കേമാന്‍ ജിടി4ഉം ഇന്ത്യയില്‍ ഇറക്കി പോര്‍ഷെ

Published

|

Last Updated

ന്യൂഡല്‍ഹി | സ്‌പോര്‍ട്‌സ് കാര്‍ പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പുതിയ മോഡലുകളായ 718 സ്‌പൈഡര്‍, കേമാന്‍ ജിടി4 എന്നിവ ഇന്ത്യയില്‍ ഇറക്കി പോര്‍ഷെ. 718 സ്‌പൈഡറിന് 1.59 കോടിയും കേമാന്‍ ജിടി4ന് 1.63 കോടിയുമാണ് വില.

420 പി എസ് (414 ബിഎച്ച്പി), നാല് ലിറ്റര്‍, സിക്‌സ് സിലിന്‍ഡര്‍ എന്നിവയാണ് 718 ശ്രേണിയിലെ ഏറ്റവും വലിയ കരുത്തര്‍ക്കുള്ളത്. വെറും 4.4 സെക്കന്‍ഡില്‍ മണിക്കൂറില്‍ 301 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറുകള്‍ക്കാകും. രണ്ട് കാറുകള്‍ക്കും സിക്‌സ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനുകളാണുള്ളത്.

എന്‍ട്രി ലെവല്‍ ജി ടി റോഡിനെയാണ് ജിടി4 പ്രതിനിധാനം ചെയ്യുന്നത്. തുറന്ന നിലയിലുള്ള ഡ്രൈവിംഗ് അനുഭവമാണ് സ്‌പൈഡര്‍ നല്‍കുക. ഭാരംകുറഞ്ഞ എളുപ്പത്തില്‍ മാറ്റാവുന്ന മേല്‍ക്കൂരയാണ് സ്‌പൈഡറിനുള്ളത്.

Latest