Connect with us

National

ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവം: ഉന്നതതല അന്വേഷണം നടത്തുമെന്ന് സൈന്യം

Published

|

Last Updated

ശ്രീനഗര്‍| ഒരേ പ്രദേശത്ത് നിന്ന് കാണാതായ ഒരു കടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച്് ഉന്നതതല അന്വേഷണം നടത്തുമെന്ന് സൈന്യം അറിയിച്ചു. ഷോപ്പിയാനിലെ ഏറ്റുമുട്ടലുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്നും സൈന്യം അറിയിച്ചു. കുടുംബത്തിന്റെ പരാതിയിലാണ് അന്വേഷണം. ഷോപ്പിയിനിലെ അംഷിപോരയില്‍ നടന്ന ഓപ്പറേഷനെ സംബന്ധിച്ചാണ് ഉന്നതതല അന്വേഷണം നടത്തുന്നതെന്ന് പ്രതിരോധ വക്താവ് രാജേഷ് ഖാലിയ പറഞ്ഞു. പ്രധാനസാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും അവ സൂക്ഷമമായി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സാക്ഷികളെ ചോദ്യംചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രജൗരിയില്‍ നിന്ന് ജമ്മുകശ്മീര്‍ പോലീസ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് അയച്ചിട്ടുണ്ടെന്നും അവ ജൂലൈ 18ന് കൊല്ലപ്പെട്ട തീവ്രവാദികളുടേതാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്നും ഖാലിയ പറഞ്ഞു.

ജൂലൈ 18ന് തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 17ന് മൂന്ന് പേരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വാള്‍നട്ട്, ആപ്പിള്‍ കച്ചവടത്തിനായി പോയ മൂന്ന് യുവാക്കളെ കാണാനില്ലെന്നായിരുന്നു ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതി. അവരുമായി അവസാനമായി സംസാരിച്ചത് 16നാണെ്‌നനും അംഷിപോരയിലെ ഷോപ്പിയാനില്‍ മുറി ലഭിച്ചുവെന്നാണ് തങ്ങളെ അറിയിച്ചതെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ഷോപ്പിയാനില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിക്കുന്നത്.

Latest