Connect with us

Ongoing News

ജി ഡി ആർ എഫ് എ രജിസ്ട്രേഷൻ നിർബന്ധം

Published

|

Last Updated

ദുബൈ | വിദേശത്തു നിന്ന് ദുബൈയിൽ എത്തണമെങ്കിൽ ജി ഡി ആർ എഫ് എ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കൽ നിർബന്ധമാണെന്ന് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പരമോന്നത സമിതി വ്യക്തമാക്കി.

ജി ഡി ആർ എഫ് എ അനുമതി ആവശ്യമില്ലെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. യു എ ഇയിലെ മറ്റ് എമിറേറ്റുകളിൽ ഇറങ്ങണമെങ്കിൽ ഐ സി എ അനുമതി വേണം.

രജിസ്റ്റർ ചെയ്യാതെ എത്തിയവർ വിമാനത്താവളത്തിൽ കുടുങ്ങി. ഇവരെ തിരിച്ചയച്ചു.
ജി ഡി ആർ എഫ് എ അല്ലെങ്കിൽ ഐ സി എ രജിസ്‌ട്രേഷന് പുറമെ കൊവിഡ് ഇല്ലാ സാക്ഷ്യപത്രവും അനിവാര്യമാണെന്നും പരമോന്നത സമിതി ചൂണ്ടിക്കാട്ടി.

Latest