National
അസം നിയമസഭാ തിരഞ്ഞെടുപ്പ്: എഐയുഡിഎഫുമായി കൈകോര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഗുവാഹത്തി| വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരേ കൈകോര്‍ക്കാന്‍ ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടു(എഐയുഡിഎഫ്)മായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് റിപ്പോര്‍ട്ട്.
എഐയുഡിഎഫുമായി സഖ്യത്തിന് തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് പറഞ്ഞു. എഐയുഡിഎഫുമായി മാത്രമല്ല, അസമിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായും സഖ്യത്തിന് തയ്യാറാണ്. ബിജെപിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിന്റെ വാതില്‍ തുറന്ന് നല്‍കുമെന്നും ഗൊഗോയ് പറഞ്ഞു.
സംസ്ഥാനത്തെ വോട്ടര്‍മാരില്‍ കൂടുതലും കൃഷിക്കാര്‍, കലാകാരന്‍മാര്‍, നെയ്ത്തുകാര്‍, യുവാക്കള്‍, ചെറിയ വ്യവസായികള്‍ എന്നിവരാണ്. ഇവരെല്ലാം ബിജെപിയുടെ ഭരണത്തില്‍ അസുന്തഷ്ടരാണെന്നും മുന്‍മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. ആളുകള്‍ക്ക് ജോലി നഷ്ടമാകുന്നു, പലരുടെയും ഉപജീവനമാര്‍ഗം ഇല്ലാതെയാകുന്നു, സമ്പദ്വ്യവസ്ഥ അതിവേഗം വഷളാവുകയും വികസനം മുരടിക്കുകയും ചെയ്യുകയാണെന്നും വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നും ഗൊഗോയ് കൂട്ടിചേര്‍ത്തു.
മിക്ക സീറ്റുകളിലും ബിജെപിയെ തങ്ങള്‍ പരാജയപ്പെടുത്തും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സാധ്യതയുണ്ടെന്ന് ബദ്‌റുദ്ധീന്‍ അജ്മലിന്റെ എഐയുഡിഎഫും സൂചന നല്‍കി. കോണ്‍ഗ്രസുമായി ചര്‍ച്ചയിലാണൈന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ആരുമായും സഖ്യത്തിന് തങ്ങള്‍ക്ക് സന്തോഷമുള്ളുവെന്നും ജനറല്‍ സെക്രട്ടറി അമീനുല്‍ ഇസ്ലാം പറഞ്ഞു.