Connect with us

Covid19

ബയോകോൺ മേധാവി കിരൺ മജുംദാറിന് കൊവിഡ് പോസിറ്റീവ്

Published

|

Last Updated

ബെംഗളൂരു| ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോൺ മേധാവി കിരൺ മജൂംദാർ ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനും കൊവിഡ് എണ്ണത്തിലേക്ക് ചേർന്നതായും രോഗലക്ഷണങ്ങൾ ഉള്ളതായും 67കാരിയായ കിരൺ മജൂംദാർ ട്വിറ്ററിൽ അറിയിച്ചു.

കർണാടകയിൽ കൊവിഡ് കേസുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബെംഗളൂരു. ഇതുവരെ 91,864 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 6,317 കേസുകളിൽ 2,053 കേസുകളും ബെംഗളൂരുവിൽ നിന്നായിരുന്നു. 4,062 മരണങ്ങളും 1,48,562 രോഗമുക്തി നേടിയവരും ഉൾപ്പെടെ നിലവിൽ സംസ്ഥാനത്ത് 2,33,283 കൊവിഡ്  കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.