Connect with us

Covid19

യുവാക്കളിലെ കൊറോണവൈറസ് വ്യാപന തോതിലെ വർധന ആശങ്കയുണ്ടാക്കുന്നെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

മനില| ആഗാള മഹാമാരി പടർന്നുപിടിക്കുന്നതിനിടെ ചെറുപ്പക്കാരിൽ വൈറസ് വ്യാപന തോത് ഉയർന്ന രീതിയിൽ കണ്ടുവരുന്നത് ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന. എന്നാൽ തങ്ങൾക്ക് രോഗം ബാധിച്ചതായി പലർക്കും അറിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വെസ്‌റ്റേൺ പസിഫിക് റീജ്യനൽ ഡയറക്ടർ പറഞ്ഞു. ഇത് പ്രതിരോധ ശേഷി കുറഞ്ഞവരുടെ ജീവൻ അപകടത്തിലാക്കുന്നു.

ഈ മാസം ആഗോള തലത്തിൽ രോഗബാധിതരായ ചെറുപ്പക്കാരുടെ അനുപാതം ഉയർന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പകർച്ചവ്യാധിക്ക് മാറ്റം സംഭവിക്കുകയാണ്. 20,30,40 വയസ്സിനിടയിലുള്ള ആളുകളിലാണ് ഇത് കൂടുതലായി വ്യാപിക്കുന്നത്. തങ്ങൾ രോഗബാധിതരാണെന്ന് പലർക്കും അറിയില്ല. ഇത് പ്രതിരോധ ശേഷി കുറഞ്ഞവരുടെ ജീവൻ അപകടത്തിലാക്കുന്നു. റീജ്യനൽ ഡയരക്ടർ തകേഷി കസായ് അറിയിച്ചു.

പുതിയ കേസുകളുടെ വർധന ചില രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ തന്നെ തകർത്തു. 7,70,000ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 22 ദശ ലക്ഷത്തോളം പേർ രോഗബാധിതരാകുകയും ചെയ്ത വൈറസിന് വാക്‌സിൻ കണ്ടെത്താനായി കമ്പനികൾ മത്സരിക്കുകയാണ്. അതിനിടെ രോഗ വ്യാപന തോതിലെ വർധന ചില രാജ്യങ്ങളെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രേരിപ്പിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.