Connect with us

Ongoing News

കോണ്‍ഗ്രസില്‍ കഴിവുള്ള നേതാക്കള്‍ ചോദ്യം ചെയ്യപ്പെടുന്നു: ജ്യോതിരാദിത്യ സിന്ധ്യ

Published

|

Last Updated

ന്യൂഡല്‍ഹി |  രാജസ്ഥാനില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബി ജെ പി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ. കോണ്‍ഗ്രസില്‍ കഴിവുള്ള നേതാക്കള്‍ എന്നും പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇവര്‍ ചോദ്യം ചെയ്യപ്പെടുന്നു. ഏറെ ഖേദകരമാണിത്. എന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ അടുത്തിടെ സമാന അനുഭവം നേരിട്ടുവെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സിന്ധ്യ പറഞ്ഞു.

സച്ചിന്‍ പൈലറ്റ് എന്റെ സുഹൃത്താണ്. അദ്ദേഹം അനുഭവിച്ച വേദനയെക്കുറിച്ച് അറിയാം. ഏറെ വൈകിയ വേളയില്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ശ്രമിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സിന്ധ്യ വ്യക്തമാക്കി.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള തര്‍ക്കത്തില്‍ വിമതസ്വരമുയര്‍ത്തിയ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള 19 എം എല്‍ എമാര്‍ ഈ മാസം തുടക്കത്തിലാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. സച്ചിന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി താത്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ കോണ്ഡഗ്രസിനുള്ളില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 

---- facebook comment plugin here -----

Latest