Connect with us

International

അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ ജയിച്ചാല്‍ രാജ്യം വെനസ്വേലയായി മാറും: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടിരിക്കെ ഡെമഡെമോക്രാറ്റിക്‌സ് സ്ഥാനാര്‍ഥികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍ര് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമല ഹാരിസും ഒരു കാരണവശാലും ജയിക്കാന്‍ അര്‍ഹരല്ലെന്നും അവര്‍ ജയിച്ചാല്‍ രാജ്യം മറ്റൊരു വെനസ്വേല ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ബൈഡനും കമലയും ജയിക്കുക എന്നത് ഏറെ അപകടമുള്ള കാര്യമാണ്. അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ല. റിപ്പബ്ലിക്കന്‍ തന്നെയാണ് വിജയിക്കുക. തിരഞ്ഞെടുപ്പ് ഏതെങ്കിലും തരത്തില്‍ അട്ടിമറിക്കപ്പെട്ടാന്‍ മാത്രമേ റിപ്പബ്ലിക്കന്‍സ് തോല്‍ക്കുകയുള്ളുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലേറിയ നാള്‍ മുതല്‍ ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ചൈന, ക്യൂബ, ബൊളീവിയ, വെനസ്വേല എന്നീ രാജ്യങ്ങളുടെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

 

 

---- facebook comment plugin here -----

Latest