Kerala
തിരുവല്ലയില്‍ മരുമകള്‍ വീട്ടമ്മയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

തിരുവല്ല |വീട്ടമ്മയെ മരുമകള്‍ കുത്തി കൊലപ്പെടുത്തി. തിരുവല്ല നിരണം കൊമ്പകേരി പ്ലാംപറമ്പില്‍ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) ആണ് മരിച്ചത്. മകന്റെ ഭാര്യ ലിന്‍സി കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരുമകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. അമ്മായിയമ്മയെ ലിന്‍സി മുമ്പും ഉപദ്രവിച്ചതായി പരാതി ലഭിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീട്ടമ്മയ്ക്ക് കുത്തേറ്റത്. സാരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കിടന്ന വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വീട്ടമ്മ മരിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
---- facebook comment plugin here -----