Connect with us

National

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും കേരളത്തെ ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി |രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖലാ ഓഫീസുകളുടെ പട്ടികയില്‍നിന്നും കേരളത്തെ ഒഴിവാക്കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് 19 സംസ്ഥാനങ്ങളില്‍ മേഖലാ ഓഫീസുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്.

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം മേഖലാ ഓഫീസുകള്‍ തുറക്കുന്നുണ്ട്. ബെംഗളൂരുവിലെ മേഖലാ ഓഫീസിന്റെ അധികാരപരിധിയിലാണ് കേരളം ഉള്‍പ്പെടുക. കര്‍ണാടകം, ഗോവ, ലക്ഷദ്വീപ് എന്നിവയും ബെംഗളൂരു ഓഫീസിന്റെ പരിധിയിലുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഓരോ സംസ്ഥാനത്തിനും അവിടെത്തന്നെ മേഖലാ ഓഫീസുകളുണ്ട്.പാരിസ്ഥിതികമായി ഏറെ പ്രധാനപ്പെട്ട സംസ്ഥാനമായിരുന്നിട്ടും കേരളത്തെ അവഗണിക്കുകയായിരുന്നു.
ഓഗസ്റ്റ് 20 മുതല്‍ പുതിയ 19 ഓഫീസുകള്‍ തുറക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Latest