Connect with us

International

ഭൂമിയിലെ കൊടുംചൂട് അമേരിക്കയില്‍ രേഖപ്പെടുത്തി

Published

|

Last Updated

കാലിഫോര്‍ണിയ | ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ കൊടുംചൂട് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍. 54.4 ഡിഗ്രിയാണ് കാലിഫോര്‍ണിയയിലെ ഡെത്ത് വാലി നാഷനല്‍ പാര്‍ക്കില്‍ രേഖപ്പെടുത്തിയത്. യു എസ് നാഷനല്‍ വെതര്‍ സര്‍വീസസ് ഇക്കാര്യം സ്ഥിരീകരിച്ചു.

അമേരിക്കയിലെ പടിഞ്ഞാറന്‍ തീരത്ത് ഉഷ്ണതരംഗമുണ്ടാകുന്നതിനിടയിലാണ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. ഉഷ്ണതംരംഗം കാരണം ഈയാഴ്ച ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡെത്ത് വാലിയിലെ ഫര്‍ണസ് ക്രീക്കിലാണ് ഞായറാഴ്ച ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.

ഇതിന് മുമ്പും ഡെത്ത് വാലിയില്‍ തന്നെയാണ് കൊടുംചൂട് രേഖപ്പെടുത്തിയത്. 2013ലെ 54 ഡിഗ്രിയായിരുന്നു അത്. ഒരു നൂറ്റാണ്ട് മുമ്പ് ഡെത്ത് വാലിയില്‍ തന്നെ 56.6 ഡിഗ്രി രേഖപ്പെടുത്തിയിരുന്നെങ്കിലും ആധുനിക കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത് ഇത് തെറ്റായിരുന്നു എന്നാണ്.

1931ല്‍ ടുണീഷ്യയില്‍ 55 ഡിഗ്രി രേഖപ്പെടുത്തിയിരുന്നെങ്കിലും കോളനിവത്കരണ കാലത്തെ ആഫ്രിക്കയിലെ താപനില റെക്കോര്‍ഡില്‍ ഗുരുതര വിശ്വാസക്കുറവുണ്ടെന്നാണ് കാലാവസ്ഥാ ചരിത്രകാരന്‍ ക്രിസ്റ്റഫര്‍ ബര്‍ട്ടിന്റെ നിലപാട്.

Latest