Connect with us

National

ബംഗളൂരു ആക്രമണം: കേസില്‍ ഗുണ്ടാ ആക്ടിനൊപ്പം യു എ പി എ നിയമവും നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

Published

|

Last Updated

ബെംഗളൂരു| കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരുവില്‍ നടന്ന ആക്രമണ കേസില്‍ ഗുണ്ടാ ആക്ടിനൊപ്പം യു എ പി എ നിയമവും നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പോലീസ് വെടിവെപ്പിനെ തുടര്‍ന്നാണ് ആക്രമണം അവസാനിച്ചത്. ആക്രമണ കേസില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ് ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മായിയുമായി ചര്‍ച്ച നടത്തി. മൂന്ന് പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവര്‍ ബംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുന്നത്തുന്നതിനും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും കമ്മീഷണറെ നിമിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കുറ്റവാളികള്‍ക്കെതിരേ ഗുണ്ടാ ആക്റ്റും യു എ പി എ ചുമത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം എല്‍ എ ആര്‍ അഖണ്ഡ ശ്രീനിവാസയുടെ ബന്ധു സാമൂഹികമാധ്യമങ്ങളില്‍ മതനിന്ദയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.

Latest